രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമ പരിഷ്‌കരണം അടുത്ത ബജറ്റിന് മുന്‍പ് ഉണ്ടായേക്കുമെന്ന് കേന്ദ്രം അറിയിച്ചു.
ക്രിപ്റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് സ്രോതസില്‍ നിന്ന് നികുതി ഈടാക്കാന്‍ നിയമം പരിഷ്‌കരിക്കും. ഇതോടെ സ്വര്‍ണം, ഓഹരി എന്നിവക്ക് സമാനമായ ആസ്തികളായി ക്രിപ്റ്റോ കറന്‍സിയെ കണക്കാക്കും. ക്രിപ്റ്റോ കറന്‍സി ഇടപാടുകളും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ കീഴിലാക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

