തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നീക്കാന്‍ മറ്റു വഴികളില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ജൂലായിലായിരുന്നു അവസാനം നിരക്ക് വര്‍ദ്ധിപ്പിച്ചത്. കുറഞ്ഞത് 10 ശതമാനം വരെ വര്‍ദ്ധന ബോര്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വര്‍ധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കുക.
നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി തീരുമാനിക്കുമെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

