കൊവിഡ് 19ന്റെ ആല്‍ഫ വകഭേദം വളര്‍ത്തു മൃഗങ്ങളിലും; പഠന റിപ്പോര്‍ട്ട്

വളര്‍ത്തു മൃഗങ്ങള്‍ക്ക് സാര്‍സ് കോവ് 2 ന്റെ ആല്‍ഫ വകഭേദം ബാധിക്കാമെന്ന് വെറ്ററിനറി റെക്കോര്‍ഡ് ജേണലിലെ പഠന റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഇതിനെ യുകെ വേരിയന്റ് അല്ലെങ്കില്‍ B.1.1.7 എന്നറിയപ്പെടുന്നു. വളര്‍ത്തു മൃഗങ്ങളില്‍ സാര്‍സ് കോവ് 2 ആല്‍ഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയല്‍ പഠനമാണിത്. രണ്ട് പൂച്ചകള്‍ക്കും ഒരു നായക്കും പിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നു. ഈ വളര്‍ത്തു മൃഗങ്ങള്‍ക്ക് അസുഖം വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.

ഈ വകഭേദം അതിന്റെ വര്‍ദ്ധിച്ച സംക്രമണക്ഷമതയും പകര്‍ച്ചവ്യാധിയും കാരണം ഇംഗ്ലണ്ടില്‍ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനം സൂചിപ്പിക്കുന്നു.

കൊവിഡ് 19 ആല്‍ഫ വേരിയന്റ് ബാധിച്ച പൂച്ചകളുടെയും നായ്ക്കളുടെയും ആദ്യ കേസുകള്‍ ഞങ്ങളുടെ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പമുണ്ടമായിരുന്ന മറ്റ് മൃഗങ്ങള്‍ക്ക് സാര്‍സ് കോവ് 2 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും യുകെയിലെ റാല്‍ഫ് വെറ്ററിനറി റഫറല്‍ സെന്ററിലെ ഗവേഷകനായ ലൂക്കാ ഫെറാസിന്‍ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളിലെ കൊവിഡ് അണുബാധ താരതമ്യേന അപൂര്‍വമായ അവസ്ഥയായി തുടരുന്നു. ഞങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളിലേക്കാണ് ഇത് പകരുന്നത്. തിരിച്ചും സംഭവിക്കാമെന്നാണ് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വളര്‍ത്തുമൃഗങ്ങള്‍ക്കെല്ലാം കഠിനമായ മയോകാര്‍ഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ഉള്‍പ്പെടെയുള്ള ഹൃദ്രോഗത്തിന്റെ തുടക്കമുണ്ടായിരുന്നെന്നും വ്യക്തമാക്കി.