26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമ വിഭാഗത്തില്‍ പങ്കെടുക്കാന്‍ 14 മലയാള ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മത്സര വിഭാഗത്തിലും പങ്കെടുക്കുന്നുണ്ട്. താരാ രാമാനുജന്റെ നിഷിദ്ധോയും, കൃഷന്ത് ആര്‍ കെ യുടെ ആവാസവ്യൂഹവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പെബിള്‍സ്, ഐആമം നോട്ട് ദി റിവര്‍ ജലം, എന്നീ ഇന്ത്യന്‍ സിനിമകളും മല്‍സര വിഭാഗത്തില്‍ മാറ്റുരക്കും. മറ്റു ഭാഷകളില്‍ നിന്നായി ഒന്‍പതു ചിത്രങ്ങള്‍ പങ്കെടുക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. കഴിഞ്ഞ തവണ നാല് മേഖലകളിലായാണ് മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികള്‍.
മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പേരും സംവിധായകരുടെ പേരും…
- നിഷിദ്ധോ (താര രാമാനുജന്‍)
- ആവാസവ്യൂഹം(കൃഷാന്ത് ആര്‍ കെ)
- എന്നിവര്‍(സിദ്ധാര്‍ഥ് ശിവ)
- പ്രാപ്പെട(കൃഷ്ണേന്ദു കലേഷ്)
- ഉദ്ധരണി(വിഘ്നേഷ് പി ശശിധരന്‍)
- അവനോവിലോന(ഷേരി ഗോവിന്ദ്, ദീപേഷ് ടി)
- ബനേര്‍ഘട്ട(വിഷ്ണു നാരായണന്‍)
- ആര്‍ക്കറിയാം(സാനു വര്‍ഗീസ്)
- സണ്ണി(രഞ്ജിത് ശങ്കര്‍)
- ചവിട്ട്(റഹ്മാന്‍ ബ്രദേഴ്സ്- സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍)
- നിറയെ തത്തകളുള്ള മരം(ജയരാജ് രാജശേഖരന്‍ നായര്‍)
- നായാട്ട്(മാര്‍ട്ടിന്‍ പ്രക്കാട്ട്)
- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍(ജിയോ ബേബി)
- വുമണ്‍ വിത്ത് എ മൂവി ക്യാമറ(അടല്‍ കൃഷ്ണന്‍)
രാജ്യാന്തര മത്സര വിഭാഗത്തില്‍
- നിഷിദ്ധോ (താര രാമാനുജന്‍)
- ആവാസവ്യൂഹം(കൃഷാന്ത് ആര്‍ കെ)

