അല്ലു അര്‍ജുന്‍ നായകനാനായി 250 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പുഷ്പ’ ഡിസംബര്‍ 17നു തിയേറ്ററുകളിലെത്തും. രണ്ടുഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തിലും ഡിസംബര്‍ 17നു തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്ന് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സുകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാര്‍ ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
കള്ളക്കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടിയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.

