വരുന്ന നവംബര്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്ഫോണുകളില്‍ വാട്സാപ്പ് ലഭിക്കില്ല.
ആന്‍ഡ്രോയിഡ് 4.1 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലാണ് വാട്ട്‌സാപ്പ് ലഭിക്കില്ലാത്തത്. ഈ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ വാട്സാപ്പ് ഉപയോഗിക്കണമെങ്കില്‍ പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
ആപ്പിള്‍ ഫോണുകളില്‍ ഐഓഎസ് 10 അല്ലെങ്കില്‍ അതിന് ശേഷം വന്ന പുതിയ ഓഎസ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമാണ് ഇനിമുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.
കായ് ഓഎസ് 2.5.0 ഓഎസില്‍ മാത്രമേ നവംബര്‍ ഒന്നിന് ശേഷം വാട്സാപ്പ് ലഭിക്കൂ. പഴയ സ്മാര്‍ട്ഫോണുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വാട്സാപ്പിലെ സുരക്ഷാ മുന്‍കരുതലെന്നോണമാണ്.വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകള്‍ പിന്തുണയ്ക്കുന്ന ഓഎസുകളില്‍ മാത്രം സേവനം നല്‍കുകയും പഴയത് ഒഴിവാക്കുകയും ചെയ്യുക കുറച്ച് നാളുകളായി വാട്‌സാപ്പ് ചെയ്യുന്നത്.
പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ നവംബര്‍ ഒന്ന് മുതല്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ആ ഫോണില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. തങ്ങളുടെ ഫോണിലെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഏതെന്ന് അറിയാന്‍ സെറ്റിങ്സ് ആപ്പ് തുറന്ന് ജനറല്‍-എബൗട്ട്-സോഫ്റ്റ് വെയര്‍ ഓപ്ഷന്‍ തുറന്നാല്‍ ഐഓഎസ് വേര്‍ഷന്‍ അറിയാന്‍ സാധിക്കുന്നതാണ്.

