ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളികളുടെ ലേഡി ആക്ഷന്‍ സ്റ്റാര്‍ വാണി വിശ്വനാഥ് സിനിമയിലേക്ക് തിരിച്ചെത്തുന്നു. 2014ല്‍ പുറത്തിറങ്ങിയ ‘മാന്നാര്‍ മത്തായി സ്പീക്കിംഗ് 2’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ അഭിനിച്ച ശേഷം താരം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വാണി വിശ്വനാഥ് നായികയായി എത്തുന്ന സിനിമയില്‍ നായകന്‍ ഭര്‍ത്താവ് ബാബുരാജാണ്.
‘ദ് ക്രിമിനല്‍ ലോയര്‍’ എന്ന പേരിട്ടിരിക്കുന്ന സിനിമ ക്രൈം ത്രില്ലറാണ്.
നവാഗതനായ ജിതിന്‍ ജിത്തുവാണ് സിനിമയുടെ സംവിധായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു.
പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടും ഒരു നല്ല കഥാപാത്രവുമായി എത്താന്‍ കഴിഞ്ഞതില്‍
സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ് പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഞാന്‍ സിനിമ മാറ്റിവച്ചതാണ്. ത്രില്ലര്‍, ക്രൈം പടങ്ങളുടെ വലിയൊരു ആരാധികയാണ് ഞാന്‍. ഈ സിനിമയുടെ ത്രെഡ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു- വാണി വിശ്വനാഥ് പറഞ്ഞു.
ചിത്രത്തിന്റെ ഒരുക്കിയത് ഉമേഷ് എസ് മോഹന്‍ ആണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കപ്പെടുന്നത്.

