കുട്ടികള്‍ക്കായുള്ള ബാല്‍ ആധാര്‍ കാര്‍ഡ്, അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

ന്ത്യയില്‍ ഏറ്റവും പ്രാധാന്യമുള്ള രേഖയാണ് ആധാര്‍ കാര്‍ഡ്. ഈ തിരിച്ചറിയല്‍ രേഖയില്‍ ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, വിലാസം, ലിംഗഭേദം എന്നിവയ്ക്കൊപ്പം 12 അക്ക തിരിച്ചറിയല്‍ നമ്പറും അടങ്ങിയിട്ടുണ്ട്.

രാജ്യത്ത് ആകെ രണ്ട് തരത്തിലുള്ള ആധാര്‍ കാര്‍ഡുകളാണ് ഉള്ളത്. മുതിര്‍ന്നവര്‍ക്കുള്ള ആധാര്‍ കാര്‍ഡു, 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ബാല്‍ ആധാര്‍ കാര്‍ഡും.

മാതാപിതാക്കള്‍ക്ക് ഒരു കുട്ടി ജനിക്കുമ്പോള്‍ തന്ന ഇന്ത്യയില്‍ബാല്‍ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാം. സാധാരണ ആധാര്‍ കാര്‍ഡ് വെള്ള നിറത്തിലാണ് എത്തുന്നത്. എന്നാല്‍ ബാല്‍ ആധാര്‍ കാര്‍ഡ് വേര്‍തിരിച്ച് അറിയാന്‍ നീല നിറത്തിലാണ് വരുന്നത്. മാത്രമല്ല, ആധാര്‍ കാര്‍ഡിന് വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവ പോലുള്ള ബയോമെട്രിക് ഡാറ്റ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ബാല്‍ ആധാര്‍ കാര്‍ഡിന് അത്തരം വിവരങ്ങളൊന്നും ആവശ്യമില്ല. എന്നിരുന്നാലും, കുട്ടിക്ക് 5 വയസ്സ് കഴിഞ്ഞാല്‍ അവരുടെ ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

ഒരു കുട്ടിയുടെ ബാല്‍ ആധാര്‍ കാര്‍ഡിനായി മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാന്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാര്‍ കാര്‍ഡ് നമ്പറും നല്‍കേണ്ടതുണ്ട്. ബാല്‍ ആധാര്‍ കാര്‍ഡ് മാതാപിതാക്കളില്‍ ഒരാളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കും. കുട്ടികള്‍ക്ക് 5 തികയുന്നത് വരെ മാത്രമേ ബാല്‍ ആധാര്‍ കാര്‍ഡിന് സാധുതയുള്ളൂ.

ബാല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷ നല്കാനായി തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ്, ബന്ധുവാണെന്ന് തെളിയിക്കുന്ന രേഖ, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ അത്യവശ്യമാണ്.

ആദ്യം എന്‍ട്രോള്‍മെന്റ് ഫോം പൂരിപ്പിക്കണം.

എന്റോള്‍മെന്റ് ഫോം പൂരിപ്പിച്ചതിന് ശേഷം ബാക്കി വിവരങ്ങള്‍ പൂരിപ്പിക്കണം.

അതിനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളില്‍ ഒരാളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം

അതിന് ശേഷം കുട്ടിയുടെ ഫോട്ടോ അപ്ലോഡ് ചെയ്യണം

കുട്ടിയുടെ ആധാര്‍ നമ്പര്‍ മാതാപിതാക്കളുടെ ആധാര്‍ നമ്ബറുമായി യോജിപ്പിക്കണം.

അതിന് ശേഷം അക്നോളജ്‌മെന്റ് സ്ലിപ് വാങ്ങുക. കുട്ടിക്ക് 5 വയസ്സ് കഴിഞ്ഞ വീണ്ടും ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണം.