കോവിഡ് വാക്‌സിനെതിരായ ദുഷ്പ്രചരണങ്ങള്‍ നിര്‍ദ്ദാഷണ്യം തള്ളുമെന്ന് പ്രഖ്യാപിച്ച് യൂട്യൂബ്. വാക്‌സിന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു, വാക്‌സിനില്‍ ശരീരത്തിനു ദോഷകരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നിങ്ങനെയുള്ള തെറ്റായ ഉള്ളടക്കങ്ങളുള്ള വിഡിയോകള്‍ ഇനി മുതല്‍ ബ്ലോക് ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു.
വാക്സിന്‍ വിരുദ്ധ ആക്ടിവിസ്റ്റുകളെയും ചാനലുകളെയും നിരോധിക്കുകയാണെന്ന് യൂട്യൂബിന്റെ ഗ്ലോബല്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ വൈസ് പ്രസിഡന്റ് മാറ്റ് ഹാല്‍പ്രിനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍, തെറ്റായ ആരോഗ്യ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യൂട്യൂബ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.