തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താം. ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
ഹോമിയോ ആശുപത്രികളില്‍ നിന്ന് ഇതുവരെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
ഇനി സര്‍ക്കാര്‍ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്പെന്‍സറികളിലും ചികിത്സ നടത്താം. സ്വകാര്യ ഹോമിയോ ആശുപത്രികള്‍ക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല.
ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹോമിയോ ഡയറക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അനുമതി. കോവിഡ് മൂന്നാം തരംഗം വരാനുള്ള സാധ്യതയ്ക്കിടെയാണ് പുതിയ തീരുമാനം. ഇതിന് മുമ്പു തന്നെ ഇത് പുറപ്പെടുവിക്കാമായിരുന്നു. എന്നാല്‍ മറ്റ് ചിലരുടെ സമ്മര്‍ദ്ദം കാരണം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ വിശദ മാര്‍ഗ്ഗരേഖയും ഇതിനൊപ്പം ഉണ്ട്.

