മുകേഷ് കഥകള്‍ നേരിട്ട് പറയാനൊരുങ്ങി മലയാള സിനിമാതാരവും എംഎല്‍എയുമായി മുകേഷ്. തന്റെ കഥകളുമായി യുട്യൂബിലൂടെ എത്താനൊരുങ്ങുകയാണ് മുകേഷ്. ‘മുകേഷ് സ്പീക്കിംഗ്’ എന്ന യുട്യൂബ് ചാനലിലൂടെയാവും കഥകള്‍ അവതരിപ്പിക്കുന്നത്. യുട്യൂബ് ചാനലിന്റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
മലയാള സിനിമയിലെ മുന്‍ തലമുറയില്‍ ഇതുപോലെ കഥകളുടെ അക്ഷയഖനി കൂടെക്കൊണ്ടുനടന്നിരുന്ന ആളായിരുന്നു തിക്കുറിശ്ശി. പക്ഷേ അദ്ദേഹത്തോടൊപ്പം ആ കഥകളും മണ്മറഞ്ഞു. നമ്മുടെ തലമുറയുടെ കഥകള്‍ അങ്ങനെ നഷ്ടപ്പെടുത്തരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിരുന്നെന്ന് ടീസറില്‍ മുകേഷ് വ്യക്തമാക്കുന്നുണ്ട്.

