ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് 64000 കോടി രൂപയുടേതാണ് പദ്ധതി. ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി കഴിഞ്ഞ കേന്ദ്രബജറ്റില്‍ 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യം. രാജ്യത്തിന്റെ വിദൂരമേഖലകളില്‍ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധ്യമാകും.
മാത്രമല്ല, രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകളും സജ്ജീകരിക്കും.

