മലയാളത്തിന്റെ യുവതാരം കുഞ്ചാക്കോ ബോബനും, തമിഴ് സൂപ്പര്‍താരം അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും ലൊക്കേഷനില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തെന്നിന്ത്യയിലെ രണ്ട് ചോക്ലേറ്റ് താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ത്രില്ലര്‍ സിനിമയില്‍ ഒന്നിക്കുന്നതിനെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയാകുന്നത്. ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസ് ചെയ്യുന്നത്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യു. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അപ്പു ഭട്ടതിരിയാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

