കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം തട്ടിയന്നെ് പരാതി. ഉണ്ണിമുകുന്ദനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പ്രധാന വേഷം നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.
നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ സംഘത്തിന്റെ വലയില്‍ വീണിട്ടുണ്ടെന്നാണ് തട്ടിപ്പിന് ഇരയായവരില്‍ ഒരാളായ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിയായ നളിനി വ്യക്തമാക്കുന്നത്. നളിനിയില്‍ നിന്നും ഈ സംഘം 25000 രൂപയാണ് വാങ്ങിച്ചത്.
തട്ടിപ്പിന് ഇരയായ മറ്റ് ഒന്‍പത് പേര്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം മെല്ലെപ്പോക്കിലാണെന്നും നളിനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

