വാഷിംഗ്ടണ്‍: താലിബാന് ഭരണത്തില്‍ നിന്നും അമേരിക്ക് രക്ഷപ്പെടുത്തി കൊണ്ടുപോയ അഫ്ഗാന് പൗരന്മാരില് ഐസിസ് തീവ്രവാദികളുമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രത്യേക വിസയിലൂടെ അഫ്ഗാനില്‍ നിന്നും കൊണ്ടു പോയവരില്‍ നൂറിലേറെ പേര്‍ക്കാണ് തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ ബയോമെട്രിക്ക് തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറുന്നതിനു മുമ്പായി നിരവധി അഫ്ഗാന് പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ബൈഡന് ഭരണകൂടം പ്രത്യേകം താത്പര്യം എടുത്തിരുന്നു. ലോകം മുഴുവന്‍ അമേരിക്കയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചെങ്കിലും ഇത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, അഫ്ഗാനില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷകള്‍ പരിശോധിച്ചു വരുന്നതേയുള്ളുവെന്നും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമേ ഇവര്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനുള്ള അനുവാദം നല്‍കുകയുള്ളുവെന്നും അമേരിക്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാരില് ഒരാള്‍ അറിയിച്ചു.

