ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. കൃത്യമായ വഴി കാണിച്ച് തരുന്നതിനൊപ്പം, റോഡില്‍ എത്ര രൂപ ടോള്‍ നല്‍കേണ്ടി വരും എന്ന് കൂടി ഇനി ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും. പുതിയ അപ്‌ഡേറ്റ്‌സ് ഉടന്‍ തന്നെ എത്തുമെന്നും, ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.
പരിചയമില്ലാത്ത റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഏറെ സഹായകരമാകുന്ന അപ്‌ഡേഷനായിരിക്കും ഇത്. സഞ്ചാര പ്രിയര്‍ക്കായിരിക്കും ഇതുകൊണ്ട് കൂടുതല്‍ ഗുണം ലഭിക്കുക.
അതേസമയം, പുതിയ അപ്‌ഡേഷനെ കുറിച്ച് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഗൂഗിള്‍ മാപ്പില്‍ ടോള്‍ റോഡുകള്‍ കാണാന്‍ കഴിയും എന്നാല്‍ ടോള്‍ നിരക്ക് കാണിക്കില്ല.

