തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ നിമർശനവുമായി ബിജെപി. മാപ്പിള കലാപം സ്വാതന്ത്ര്യ സമരമാണെന്ന സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്. മഹാത്മജിയെയും ഡോ.അംബേദ്ക്കറെയും ആനിബസന്റിനെയും കെ പി കേശവമേനോനെയും, കെ കേളപ്പനെയും, ആദ്യ കെപിസിസി പ്രസിഡന്റായിരുന്ന കെ മാധവമേനോനെയും തള്ളിപ്പറയുകയാണ് സുധാകരൻ തന്റെ നിലപാടിലൂടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വിമർശിച്ചു.
മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്നാണ് കെ.സുധാകരൻ പറയുന്നത്. കേരളത്തിലെ ഹിന്ദുജനതയെ ആശങ്കയിലേക്ക് തള്ളിവിടുന്നതാണിത്. അധികാരത്തിനുവേണ്ടി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ നിന്ന് സുധാകരൻ പിന്തിരിയണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിലപാടുകൾ കേരളത്തിൽ താലിബാനിസത്തെ വളർത്താൻ സഹായിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

