ബെല്‍ജിയം: അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാനെ അംഗീകരിക്കില്ലെന്ന് പ്രതികരണവുമായി യൂറോപ്യന്‍ യൂണിയന്‍. താലിബാനുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും, അവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും, താലിബാന്റേത് അപകടകരമായ മുഖമാണെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ അറിയിച്ചു.
അതേസമയം, അഫ്ഗാനിലെ അഭയാര്‍ഥികളെ സഹായിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനും സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും ന്യൂനപക്ഷത്തിന് സംരക്ഷണമേകാനും യൂണിയന്‍ മുന്‍പിലുണ്ടാകുമെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി.
അഫ്ഗാനിലുണ്ടായിരുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളെ നേരത്തെ തന്നെ കാബൂളില്‍നിന്ന് മാറ്റിയിരുന്നു.

