പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പിന്റെ പേര് പരസ്യപ്പെടുത്തി. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന് ഗോഡ്ഫാദര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. തെലുങ്കില്‍ മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് നായികയായി എത്തുന്നത്.
കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്‍.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും എസ് തമന്‍ സംഗീതവും കൈകാര്യം ചെയ്യുന്നു.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്‍. കഴിഞ്ഞ പന്ത്രാണ്ടാം തീയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു.

