അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുത്; മുന്നറിയിപ്പ് നൽകി അമേരിക്ക

വാഷിംഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി അറിയിച്ചു. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നുവെന്ന് യുഎൻ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെയാണ് മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കാൻ തീരുമാനിച്ചത്.

അതേസമയം സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തിയിട്ടുണ്ട്. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്ന് താലിബാൻ അറിയിച്ചു.

ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക- വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ താത്പര്യപ്പെടുന്നതായി താലിബാൻ വ്യക്തമാക്കി. അമേരിക്ക ഉൾപ്പടെ ലോകത്തെ രാജ്യങ്ങളുമായും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബരാദറാണ് ഇക്കാര്യം അറിയിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.