ഒളിംപിക്‌സ് മെഡല്‍വേട്ടയ്ക്ക് സമ്മാനമായി മീരാഭായ് ചാനുവിനും ലവ്‌ലിനയ്ക്കും റെനോയുടെ കൈഗര്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയെടുത്ത മീരാഭായ് ചാനുവിനും, ലവ്‌ലിന ബോര്‍ഗോഹെയ്‌നും വാഹനം സമ്മാനിച്ച് മുന്‍നിര വാഹന നിര്‍മ്മാതാക്കളായ റെനോ.

ഏറ്റവും മികച്ച കോംപാക്ട് എസ്.യു.വി. മോഡലായ കൈഗര്‍ ആണ് മീരാഭായ് ചാനുവിനും, ബോര്‍ഗോഹെയ്‌നും റെനോ സമ്മാനിച്ചത്. റെനോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് രാജ്യത്തിന് നേട്ടം സമ്മാനിച്ച താരങ്ങളെ ആദരിക്കുന്നത്. മെഡല്‍ നേട്ടത്തോടെ ഒരു രാജ്യത്തിന്റെ അഭിമാനമാണ് താരങ്ങള്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നതെന്ന് റെനോ അറിയിച്ചു.

ഭാരദ്വോഹനത്തില്‍ 49 കിലോ വനിതാ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കി മീരാ ഭായും, വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിങില്‍ വെങ്കലം നേടിയുമാണ് ലോവ്‌ലിന രാജ്യത്തിന്റെ അഭിമാന താരങ്ങളായത്.