ന്യൂഡല്ഹി: ഭീകരതയുടെ കരുത്തിലുണ്ടാകുന്ന സാമ്രാജ്യങ്ങള് ശാശ്വതമായി നിലനില്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന് ഭരണം താലിബാന്റെ പിടിയിലായതിനു പിന്നാലെയായിരുന്നു പേരെടുത്ത് പറയാതെ പ്രധാനമന്ത്രി ഇത്തരത്തില് അഭിപ്രായപ്രകടനം നടത്തിയത്.
ഭീകരതയുടെ അടിസ്ഥാനത്തില് താല്ക്കാലികമായി മേധാവിത്വം നേടാന് കഴിഞ്ഞേക്കാം, എന്നാല് അവര്ക്ക് എല്ലാ കാലത്തും വിജയിക്കാന് കഴിയില്ല, എന്നും ജനങ്ങളെ അടിച്ചമര്ത്തിവയ്ക്കാന് അവര്ക്കാവില്ലെന്ന് മോദി ചൂണ്ടിക്കാട്ടി.
മാത്രമല്ല, വിശ്വാസത്തെ തകര്ക്കാന് ഭീകരതയ്ക്ക് കഴിയില്ലെന്നും, സോമനാഥ ക്ഷേത്രവും വിഗ്രഹങ്ങളും പല തവണ നശിപ്പിക്കപ്പെട്ടു. പക്ഷേ, എല്ലാ ആക്രമണങ്ങള്ക്കും ശേഷം ആത്മീയതയ്ക്ക് ആത്മവിശ്വാസം നല്കുന്ന തരത്തില് അത് പൂര്ണ്ണ പ്രതാപത്തില് ഉയര്ന്നുവന്നെന്നും മോദി ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികള് വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

