ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം കുറയുന്നു. ശനിയാഴ്ച്ച 24 കേസുകൾ മാത്രമാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. 2 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 17,08,716 പേർക്കാണ് ഉത്തർപ്രദേശിൽ ഇതവുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 22,773 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു.
16,85,357 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 98.6 ശതമാനമാണു രോഗമുക്തി നിരക്ക്. 586 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2.54 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചുവെന്നും 6.72 കോടി സാംപിളുകളാണ് ഇതുവരെ ആകെ പരിശോധിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ തയാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

