വാഷിങ്ടണ്‍: അമേരിക്കയില്‍ വാക്സിനേഷന് നടപടി കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയിലാണ് വാക്സിന് വിതരണം ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനം, കൂടാതെ രാജ്യത്ത് മാസ്ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള ഹൈ റിസ്ക് മേഖലകളില്‍ വാക്സിന് സ്വീകരിച്ചവരടക്കംമാസ്ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 63 ശതമാനം പ്രദേശങ്ങളും രോഗവ്യാപന സാധ്യതയുള്ളതാണ്.
ചില പ്രദേശങ്ങളില്‍ ഡെല്‍റ്റ വകഭേദം വര്‍ധിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്റ് ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്കി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, അമേരിക്കയില്‍ വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 60 ശതമാനത്തിലധികം വാക്സിനേഷന് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

