രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രം !

ന്യുഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സഹമ്രന്തി നിത്യാനന്ദ റായ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പോലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും ആഭ്യന്തര മന്ത്രാലയം എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല, സിസിടിവികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനായി ഒരു മാസത്തിനുള്ളില്‍ ബജറ്റ് വിഹിതം നീക്കിവയ്ക്കണമെന്നും ആറു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നുവെന്നും നിത്യാനന്ദ റായ് ചൂണ്ടിക്കാട്ടി.