ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്ക്. നാലു ദിവസത്തെ സ്റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലെത്തിയപ്പോഴാണ് ഇലോൺ മസ്കുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്. ന്യൂയോർക്കിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. താൻ മോദിയുടെ ഒരു ആരാധകനാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇലോൺ മസ്ക് പ്രതികരിച്ചു.
പ്രധാനമന്ത്രി മോദി ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധാലുവാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് താൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതൽ പ്രത്യാശ ഇന്ത്യക്കുണ്ടെന്ന് കരുതുന്നു. ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ അദ്ദേഹം തങ്ങളെ പ്രേരിപ്പിക്കുന്നു. എന്നാൽ അതിനുള്ള ശരിയായ സമയം നമുക്ക് കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങക്ക് കുറേക്കാലമായി പരസ്പരം അറിയാം. ഇന്ത്യക്ക് വേണ്ടി ശരിയായ കാര്യം ചെയ്യാൻ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നു. കമ്പനികൾക്ക് പിന്തുണ നൽകാനും അദ്ദേഹം തയ്യാറാണ്. ഇതെല്ലാം ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. തനിക്ക് മോദിയെ ഒരുപാട് ഇഷ്ടമാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച തന്നെയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

