മണിപ്പുരിൽ വീണ്ടും സംഘർഷം; 9 പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഒമ്പതു പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാമെൻലോക് മേഖലയിലാണ് സംർഷം ഉടലെടുത്തത്. മേഖലയിൽ വ്യാപക അക്രമം നടന്നു. വെടിവെപ്പിലാണ് എല്ലാവരും കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ മാരകമായ മുറിവുകളും വെടിയേറ്റ ഒന്നിലധികം പാടുകളും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. സംഘർഷത്തിൽ പരിക്കേറ്റവർ പലരും ഗുരുതരവാസ്ഥായിലാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയുണ്ടെന്നാണ് വിവരം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു ദീർഘിപ്പിച്ചു.

മേഖലയിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചിരിക്കുകയാണ്. കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഗവർണറുടെ അദ്ധ്യക്ഷതയിൽ നേരത്തെ സമാധാന സമിതി ആവിഷ്‌ക്കരിച്ചിരുന്നു. വിവിധ ഗോത്രവിഭാഗങ്ങളുമായി ചർച്ച നടത്തി സമാധാനം പുനഃസ്ഥാപിക്കാനാണ് സമിതിയ്ക്ക് രൂപം നൽകിയത്. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്.