ഓവല്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് മാച്ച് ഫീസിന്റെ നൂറ് ശതമാനവും അമ്ബയറുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് 15 ശതമാനം പിഴ വിധിച്ചു.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഗില്ലിനെ പുറത്താക്കാന്‍ കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുക്കുന്നതിനിടെ പന്ത് ഗ്രൗണ്ടില്‍ തട്ടിയതായി സംശയമുണ്ടായിരുന്നെങ്കിലും അമ്ബയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. എന്നാല്‍ ഗില്‍ ഈ തീരുമാനത്തിനെതിരെ സമൂഹമാദ്ധ്യമത്തില്‍ പ്രതികരിച്ചിരുന്നു. ഇതാണു പിഴ ചുമത്താന്‍ കാരണം. നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യ പൂര്‍ത്തിയാക്കിയ ഓവറുകളില്‍ അഞ്ച് ഓവറുകളുടെ കുറവുണ്ടായെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ ടീമിന് മാച്ച് ഫീസിന്റെ എണ്‍പത് ശതമാനം പിഴയുണ്ട്.

