മുംബൈ: മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെ ഇക്കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കണം. സവർക്കറെ എതിർക്കുന്ന കോൺഗ്രസ് നിലപാട് തന്നെയാണോ താക്കറെയ്ക്കുമുള്ളതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മുത്തലാഖ്, അയോധ്യ ക്ഷേത്ര നിർമാണം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ താക്കറെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ നാന്ദേഡിൽ കേന്ദ്ര സർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നരേന്ദ്ര മോദിയുടെ ശ്രമം ലോകത്തിനു മുൻപാകെ രാജ്യത്തിന്റെ പുരോഗതി ഉയർത്താനാണ്. എന്നാൽ കോൺഗ്രസ് രാജകുമാരൻ രാഹുൽ ഗാന്ധി വിദേശത്തു പോയി രാജ്യത്തെ അപമാനിക്കുകയാണ്. കോൺഗ്രസ് ഭരിച്ച പത്തു കൊല്ലം രാജ്യത്ത് പട്ടിണിയായിരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

