അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നതിന്റെ ആവേശത്തിലാണ് കുട്ടികൾ. സ്‌കൂൾ തുറന്നതോടെ സ്‌കൂൾ വാഹനങ്ങളിലെ കുട്ടികളുടെ യാത്രയെ കുറിച്ച് രക്ഷിതാക്കൾ ആശങ്കപ്പെടുന്നുണ്ട്. സ്‌കൂൾ വാഹനങ്ങളിൽ അറ്റന്റർമാരുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത് എന്തൊക്കെയാണെന്ന് നോക്കാം.
- വാഹനത്തിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സൂക്ഷിക്കുക.
- ലിസ്റ്റ് പ്രകാരം എല്ലാ കുട്ടികളും വാഹനത്തിൽ കയറി എന്നുറപ്പു വരുത്തുക.
- വാഹനം സ്റ്റോപ്പ് എത്തിയാൽ ഡോർ തുറന്ന് കൊടുത്ത് കുട്ടികൾ കയറി ഡോറsച്ച് സീറ്റിലിരുന്നതിനു ശേഷം മാത്രം പോകാനുള്ള സിഗ്‌നൽ നൽകുക.
- കാത്തു നിൽക്കുന്നത് റോഡിന് എതിർവശത്താണെങ്കിൽ അവരെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക.
- അതുപോലെ ഇറക്കിയതിനു ശേഷവും റോഡിന്റെ എതിർവശത്തേക്ക് കുട്ടിയെ എത്തിച്ച ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കാൻ അനുവദിക്കാവൂ.
- ഏതെങ്കിലും സമയത്ത് പുറകിലോട്ടെടുക്കേണ്ടി വന്നാൽ ഇറങ്ങി പിറകുവശം തടസങ്ങൾ ഒന്നും തന്നെ ഇല്ല എന്നുറപ്പാക്കി ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുക.
- ഡ്രൈവിങ്ങിന്റെ ശ്രദ്ധ മാറ്റാൻ കാരണമാകുന്ന ഒരു പ്രവർത്തിയും കുട്ടികൾ ചെയ്യുന്നില്ല എന്നുറപ്പ് വരുത്തുക.
- കുട്ടികളുടെ ബാഗ്, കുട എന്നിവ എടുത്തു നൽകുന്നതിന് സഹായിക്കുക.
9. കയ്യും തലയും പുറത്തിടുന്നില്ല എന്നുറപ്പാക്കുക.
- ഡ്യൂട്ടിയുമായി ബന്ധപ്പെട്ടല്ലാതെ മൊബൈൽ ഫോണിന്റെ ഉപയോഗം വാഹനത്തിൽ പരമാവധി കുറയ്ക്കുക.

