പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്. ചിത്രം ജൂണ്‍ 16 ന് തിയേറ്ററുകളില്‍ എത്തുന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കൃതി സിനോണ്‍ ആണ് നായിക. സീതയായിട്ടാണ് താരം എത്തുന്നത്. നടന് സെയ്ഫ് അലിഖാന് ആണ് ചിത്രത്തില്‍ രവണനായി എത്തുന്നത്.
മാസങ്ങള്‍ക്ക് മുമ്ബ് പുറത്തിറക്കിയ ആദ്യ ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ട്രോളും ഉയര്‍ന്നിരുന്നു. വി.എഫ്.എക്സില്‍ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിലും പ്രേക്ഷകര്‍ പൂര്‍ണ തൃപ്തരല്ലെന്ന് പുറത്തു വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രഭാസും സെയ്ഫും കൃതിയുമൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.
സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം അതിന്റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ തിരിച്ചുപിടിച്ചെന്നാണ് വിവരം.

