പൊലീസ് തലപ്പത്ത് മാറ്റം; പത്മകുമാറിന് ജയിൽ മേധാവിയായി നിയമനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം. പത്മകുമാറിന് ജയിൽ മേധാവിയായി നിയമനം നൽകി. ഷെയ്ക്ക് ദർവേസ് സാഹിബിനാണ് ഫയർഫോഴ്‌സ് മേധാവിയായി നിയമനം നൽകിയിട്ടുള്ളത്.

ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. ക്രൈംബ്രാഞ്ച് മേധാവിയായി എഡിജിപി എച്ച് വെങ്കിടേഷിനെ നിയമിച്ചു. ബി സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം നൽകിയത്. കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർക്ക് ഡിജിപിയായി സ്ഥാനകയറ്റം നൽകി. വരും ദിവസങ്ങളിൽ ജില്ല പൊലീസ് മേധാവിമാർക്കും മാറ്റമുണ്ടാകും.