ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ

ബംഗളൂരു: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ.

ഗുസ്തി താരങ്ങളുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് അനില്‍ കുംബ്ലെ ട്വിറ്ററില്‍ പ്രതികരിച്ചു. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.

‘മേയ് 28ന് നമ്മുടെ ഗുസ്തിക്കാര്‍ക്കുനേരെയുണ്ടായ ബലപ്രയോഗത്തെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാം. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”-കുംബ്ലെ ട്വീറ്റ് ചെയ്തു.