ചെന്നൈ: തമിഴ്‌നാട്ടില്‍ വൈദ്യുതി എക്‌സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം സ്ഥലങ്ങളില്‍ പുലര്‍ച്ചെ 6.30 മുതലാണ് പരിശോധന തുടങ്ങിയത്.
കരൂര്‍ രാമകൃഷ്ണപുരത്ത് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ വി.അശോകിന്റെ വീട്ടിലും, മന്ത്രിയുടെ സുഹൃത്തുക്കളുടെ വീട്ടിലും അഴിമതിപ്പണ ഇടപാട് നടന്നുവെന്ന് ആരോപണമുള്ള കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന തുടരുന്നുണ്ട്.
അതേസമയം, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്‌ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് പരാതി നല്‍കിയിരുന്നു.

