റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടി ദി കേരള സ്റ്റോറി. രാജ്യത്തുടനീളം സിനിമ വന്‍ ഹിറ്റായി മുന്നേറുകയാണെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് വ്യക്തമാക്കി.
മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളിലാണ് 100 കോടി ക്ലബ്ബിലെത്തിയത്. സിനിമ റിലീസിനെത്തിയ രണ്ടാമത്തെ ഞായറാഴ്ച മാത്രം ചിത്രം നേടിയത് 23 കോടി രൂപയാണ്. ഇതുവരെ നേടിയ ഏറ്റവും വലിയ തുകയാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.
ഭീകര സംഘടനയായ ഐഎസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന സിനിമ അമേരിക്കയിലും കാനഡയിലും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളിലാണ് റിലീസ് ചെയ്തത്. കേരളത്തിലെ മൂന്ന് പെണ്‍കുട്ടികളെ നാടു കടത്തി ഐഎസില്‍ ചേര്‍ത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണമായി എങ്ങനെ മാറ്റുന്നുവെന്ന് വ്യക്തിമാക്കി തരുന്നുണ്ട് സിനിമ.

