തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുന്‍ വര്‍ഷം 83.87 ശതമാനം ആയിരുന്നു. 78.39 ആണ് വി.എച്ച.എസ്.ഇ വിജയശതമാനം.
അതേസമയം, സംസ്ഥാനത്തെ 77 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 33,815 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ്. എറണാകുളമാണ് വിജയശതമാനം കൂടിയ ജില്ല (87.55%). കുറവ് പത്തനംതിട്ട ജില്ലയിലാണ് (76.59%).
75.30 ആണ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിജയശതമാനം. 98 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 64 കുട്ടികള്‍ പരീക്ഷ എഴുതിയവരില്‍ 57 പേര് വിജയിച്ചു (89.06 % വിജയം). സ്കോള്‍ കേരളയില്‍ 48.73 ആണ് വിജയശതമാനം. 494 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി
റെഗുലര്‍ വിഭാഗം
ആകെ കുട്ടികള്‍ 3,76,135
ആണ്‍കുട്ടികള്‍ – 1,81,624
പെണ്‍കുട്ടികള്‍ – 1,94,511
ഉപരിപഠനത്തിന് യോഗ്യത നേടിയത്- 3,12,005
വിജയശതമാനം വിഷയം തിരിച്ച് (റെഗുലര്‍ വിഭാഗം)
സയന്‍സ് – 87.31 (ആകെ കുട്ടികള്‍ – 1,93,544 -വിജയിച്ചത് – 1,68,975)
കൊമേഴസ് -82.75 (ആകെ കുട്ടികള്‍ – 1,08,109- വിജയിച്ചത് – 89,455)
ഹ്യൂമാനിറ്റീസ് -71.93 (ആകെ കുട്ടികള്‍ – 74,482- വിജയിച്ചത് – 53,575)
2028 സ്കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ – വിഭാഗം തിരിച്ച്;
സയന്‍സ് 1,93,544
കൊമേഴസ് 1,08,109
ഹ്യൂമാനിറ്റീസ് 74,482
ടെക്നിക്കല്‍ 1,753
ആര്‍ട്സ് -64
സ്കോള്‍ കേരള 34,786
പ്രൈവറ്റ് കംപാര്‍ട്ട്മെന്റില്‍ 19,698
പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളില്‍ ലഭ്യമാകും
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

