നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഇരുമ്പ്, കാൽസ്യം, ഫൈബർ മുതലായവ ധാരാളം ഘടകങ്ങൾ ഉണക്കമുന്തിരിയിലുണ്ട്. ശരീരത്തെ ശക്തമാക്കാനും ശരീരത്തിന് വേണ്ടത്ര ഊർജ്ജം നിലനിർത്താനും ഉണക്കമുന്തിരി സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്.
വിളർച്ച അകറ്റാനും ഇരുമ്പിന്റെ ആഗിരണം ഉയർത്താനും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ഉണക്കമുന്തിരിയിലുള്ള നാരുകൾ ദഹന വ്യവസ്ഥ മെച്ചപ്പെടുത്തും. ആന്റിഓക്‌സിഡന്റായ പോളിഫിനോലിക് ഫൈറ്റോന്യൂട്രിയന്റ്‌സ് ഉണക്കമുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
കാഴ്ചശക്തിയെ ദുർബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച് നേത്രങ്ങൾ സംരക്ഷിക്കാൻ ഉണക്കമുന്തിരി സഹായിക്കും. ഉണക്കമുന്തിരിയിൽ കാൽസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ശക്തമാക്കാനും ശരീരത്തിന് വേണ്ടത്ര ഊര്‍ജ്ജം നിലനിർത്താനും സഹായിക്കും.

