യുക്രൈൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി; റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി

തിരുവനന്തപുരം: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. യുക്രൈൻ യുദ്ധമെന്നത് കേവലം സമ്പദ് വ്യവസ്ഥയുടെയും, രാഷ്ട്രീയത്തിന്റെയും പ്രശ്‌നമായി മാത്രം കാണാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. വലിയ മനുഷ്യത്വപ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കാൻ ഇടപെലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും യു കെ പ്രധാനമന്ത്രി ഋഷി സുനകുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പരസ്പരം കെട്ടിപിടിച്ചാണ് നേതാക്കളുമായി മോദി സൗഹൃദം പങ്കുവെച്ചത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്.

അതേസമയം, പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനിൽ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങൾ വ്യക്തമാക്കി. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതികരിക്കാനാവാത്തതാണെന്നും രാജ്യങ്ങൾ അറിയിച്ചു.