2000 രൂപ കറൻസി നോട്ടുകൾ പിൻവലിച്ചു; ഉത്തരവ് പുറപ്പെടുവിച്ച് ആർബിഐ

ന്യൂഡൽഹി: 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവെച്ചുവെന്ന് ആർബിഐ വ്യക്തമാക്കി. ഇനി 2000 രൂപ നോട്ടുകൾ വിതരണം ചെയ്യരുതെന്നും ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. സെപ്തംബർ 30 വരെ നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ കഴിയൂ.

ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ സെപ്തംബർ 30 ന് മുമ്പ് തിരികെ ബാങ്കുകളിലേൽപ്പിക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടു. 2016 ലാണ് 2000 ത്തിന്റെ നോട്ടുകൾ പുറത്തിറക്കിയത്. അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ പുറത്തിറ്കകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു നോട്ട് നിരോധനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.