കോട്ടയം: പിജെ ജോസഫിനെ വീണ്ടും കേരള കോൺഗ്രസ് ചെയർമാൻ ആയി തെരഞ്ഞെടുത്തു. പിസി തോമസ് ആണ് വർക്കിംഗ് ചെയർമാൻ. മോൺ ജോസഫ് എംഎൽഎയാണ് എക്സിക്യൂട്ടീവ് ചെയർമാനായി തെരഞ്ഞെടുത്തത്. ജോയി എബ്രഹാമിനെ സെക്രട്ടറി ജനറലായും ടി യു കുരുവിളയെ ചീഫ് കോർഡിനേറ്ററായും തിരഞ്ഞെടുത്തു. സിഎസ്ഐ റീട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിയോജക മണ്ഡലത്തിൽ നിന്നും ജില്ലാ തലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കുചേർന്നു. ഡെപ്യൂട്ടി ചെയർമാൻമാരായി കെ ഫ്രാൻസിസ് ജോർജ് തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.
വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം പുതുശ്ശേരി, ഇ ജെ അഗസ്തി, എംപി പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, കെയർ വർഗീസ്, മാത്യു ജോർജ്, രാജൻ കണ്ണാട്ട്, അഹമ്മദ് കലാമണ്ണിൽ തുടങ്ങിയവരാണ് വൈസ് ചെയർമാൻമാർ. സി മോഹനൻ പിള്ള, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ എന്നിവരാണ് സ്റ്റേറ്റ് അഡ്വൈസർമാർ. ഹെഡ് ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിയായി എ കെ ജോസഫിനെയും സീനിയർ ജനറൽ സെക്രട്ടറിമാരായി കുഞ്ഞു കുഞ്ഞു കോശി പോൾ, ജോർജ് ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

