ഇഞ്ചിയുടെ ഗുണങ്ങൾ..

ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഇതിൽ ധാരാളമായുണ്ട്. വിറ്റാമിനുകൾ, മിനറലുകൾ, മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ കലവറ കൂടിയാണിത്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

ദഹനപ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരം കൂടിയാണിത്. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാൻ ഇത് കഴിക്കുന്നത് പ്രയോജനം ചെയ്യും. ഇഞ്ചിയിലുള്ള നാരുകളാണ് ദഹനം എളുപ്പമാക്കുന്നത്. കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

പല അസുഖങ്ങളോടും പോരാടാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനൊപ്പം തന്നെ, ശാരീരികാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന പേശീവേദന കുറയ്ക്കുന്നതിനും ഇഞ്ചി സഹായകമാണ്. ശരീരവേദനകൾ അകറ്റാനും, സമ്മർദ്ദം കുറയ്ക്കാനും, ഉപാപചയപ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ദഹനപ്രശ്‌നങ്ങൾ പതിവായി നേരിടുന്നവർ ഇഞ്ചി കഴിക്കണം. ഇത് ഏറെ പ്രയോജനം ചെയ്യും.

തലവേദന, ആർത്തവസംബന്ധമായ വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്കെല്ലാം ഇഞ്ചി മികച്ച പരിഹാരമാണ്. രക്തയോട്ടം വർധിപ്പിക്കുന്നതിന് ഇഞ്ചി സഹായിക്കും