ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 22-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് സന്ദർശിക്കുന്നത്. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. ഇരുവരും ഇന്ത്യൻ പ്രധാനമന്ത്രി വിരുന്നു നൽകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും പുതിയ വികസന പദ്ധതികളുടെ ഭാഗമാകാനും മോദിയുടെ അമേരിക്കൻ സന്ദർശനം ഗുണം ചെയ്യും.
മുൻപ് 2021-ലാണ് മോദി വൈറ്റ് ഹൗസ് സന്ദർശിച്ചത്. ടെക്നോളജി, വാണിജ്യ-വ്യവസായ ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാമുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം വഹിക്കുന്നതിനിടെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

