തിരുവനന്തപുരം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പൊലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് ഡോക്ടർ വന്ദനദാസിന്റെ മരണത്തിന് കാരണമായതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
റിമാൻഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണം എന്നതിന് രീതികൾ ഉണ്ട്. അത് പാലിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പൊലീസിന് അപമാനകരമായ സംഭവമാണിത്. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്റ് പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിത്. താനൂരിലെ ബോട്ടപകടവും സമാനമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാക്കര താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്കിടെയാണ് വനിതാ ഡോക്ടർ വന്ദനദാസ് കുത്തേറ്റ് മരിച്ചത്.

