ബോട്ടുകളിൽ പരിശോധന നടത്തുന്നത് ആളുകൾ മരിക്കുമ്പോൾ മാത്രം; എം വി ഗോവിന്ദൻ

കണ്ണൂർ: ബോട്ടുകളിൽ പരിശോധന നടത്തുന്നത് ആളുകൾ മരിക്കുമ്പോൾ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അല്ലാത്തപ്പോൾ പരിശോധന നടക്കാറില്ലെന്നും ഇനിയും 25 പേർ മരിച്ചാലേ വീണ്ടും പരിശോധന നടത്തൂവെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് കല്യാശേരി നിയോജക മണ്ഡലം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ഇപ്പോഴാണെങ്കിൽ ഒരുപാട് ബോട്ടുണ്ട്. എല്ലാത്തിനും ലൈസൻസുണ്ടോയെന്നൊന്നും പറയാനാവില്ല. കാരണം ഇങ്ങനെയുള്ള സംഭവങ്ങൾ വരുമ്പോൾ മാത്രമാണ് നോക്കാൻ പുറപ്പെടുക. ഇല്ലെങ്കിൽ നോക്കൂല. ഇനി ഇപ്പം ഒരു പത്തിരുപത്തിയഞ്ച് ആൾ മരിക്കുന്ന ഒരു സംഭവം വരുമ്പോൾ ആദ്യം വീണ്ടും നോക്കാൻ തുടങ്ങും. അതുവരെ ഒരുനോട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.