തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ. ഗതാഗത വകുപ്പിനെതിരായ അഞ്ച് പരാതികളിൽ അന്വേഷണം നടത്താൻ സർക്കാർ വിജിലൻസിനോട് നിർദ്ദേശിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിജിലൻസ് അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.
എ ഐ ക്യാമറക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ ട്രാൻസ്‌പോർട്ട് ജോയിന്റ് കമ്മിഷണർ രാജീവ് പുത്തലത്തിനെതിരേയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്.

