എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും; തീരുമാനം കരിക്കുലം കമ്മിറ്റി യോഗത്തിൽ

തിരുവനന്തപുരം: എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും. മുഗൾ ചരിത്രം,ഗുജറാത്ത് കലാപം തുടങ്ങിയവ ഉൾപ്പെടെയുള്ള ഒഴിവാക്കിയ ഭാഗങ്ങൾ കേരളം പഠിപ്പിക്കാനാണ് തീരുമാനം.

എസ്‌സിഇആർടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കാനും തീരുമാനിച്ചു. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ യോഗം രൂക്ഷ വിമർശനവും ഉന്നയിച്ചു.