പ്രതിപക്ഷ ഐക്യ ചർച്ചകൾ; മമത ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തി നിതീഷ് കുമാർ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ ഐക്യ ചർച്ചകൾക്കായാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷ് കുമാറിനൊപ്പമുണ്ടായിരുന്നു.

പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് മമത ബാനർജി ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈഗോ ഉണ്ടാകില്ലെന്നും മമത ബാനർജി അറിയിച്ചു. സഖ്യം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും. കള്ളങ്ങൾ പറഞ്ഞ് വ്യാജ വീഡിയോകൾ ഉണ്ടാക്കി മാദ്ധ്യമങ്ങളുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിൽ വന്നതെന്ന് മമത വിമർശിച്ചു.

ബിജെപിയെ സീറോ ആക്കും. നിതീഷ് കുമാർ ചർച്ചക്ക് എത്തിയതിൽ സന്തോഷമുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.