ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫീച്ചര്‍ അറിയാം

ഇന്‍സ്റ്റഗ്രാം ബയോയില്‍ പരമാവധി അഞ്ച് ലിങ്കുകള്‍ വരെ ചേര്‍ക്കാനുള്ള അവസരവുമായി കമ്പനി. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. കൂടാതെ, പുതിയ അപ്‌ഡേറ്റിനൊപ്പം മറ്റ് ഫീച്ചറുകളും ഇന്‍സ്റ്റഗ്രാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ പുതിയ അപ്‌ഡേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലെ എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്ത്, ലിങ്കുകള്‍ ചേര്‍ക്കാവുന്നതാണ്. ലിങ്ക് ചേര്‍ക്കാന്‍ ഡ്രാഗ് ആന്‍ഡ് ഡ്രാഗ് ഓപ്ഷന്‍ നല്‍കിയിരിക്കുന്നതിനാല്‍ ഈ പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇത്തരം ലിങ്കുകള്‍ ഇന്‍സ്റ്റഗ്രാമിന്റെ ഉള്ളില്‍ തന്നെ തുറക്കാന്‍ സാധിക്കുന്നതാണ്.