ന്യൂഡൽഹി: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. നടന്നത് ഭീകരാക്രമണം തന്നെയെന്ന് സൈന്യം സ്ഥിരീകരിച്ചു. അഞ്ച് ജവാന്മാർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് ട്രക്കിലുണ്ടായിരുന്നത്.
ഭീകരർ സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്ന് സൈന്യം അറിയിച്ചു.

