കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയയപ്പ് നൽകിയ സംഭവം; സുപ്രീം കോടതിയിൽ പരാതി

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയയപ്പ് നൽകിയ സംഭവത്തിൽ പരാതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി നൽകിയത്. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്.

നടപടി ജൂഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണമെന്നും പരാതിയിൽ വിശദീകരിക്കുന്നുണ്ട്. കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.